മെഡിക്കൽ കോളേജിലെ ആത്മഹത്യ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്നും 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ച കണ്കകിലെടുത്താണ് കേസെടുത്തത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കരിക്കകം ഷീജ നിവാസിൽ ഗോപകുമാറാണ് ചാടി മരിച്ചത്. നെഫ്രോളജി വാർഡിലാണ് സംഭവം നടന്നത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിൽ അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാഭീഷണിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വാർഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ല എന്നും വിമർശനമുയരുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിന്റെത്. നവംബർ 8 ന് തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...