“ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നു” : എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണറെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്. ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. കൊലക്കേസ് പ്രതിയെ ജയിലിൽ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ നാമനിർദ്ദേശം ചെയ്തു. ഗവർണർ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും പേരക്കുട്ടികളെ ആരെങ്കിലും വെല്ലുവിളിക്കുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു.
അതേസമയം ചാൻസിലർ പദവി ഗവർണർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനെ തുടർന്നാണ് നിയമസഭ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. എന്നിട്ടും അതിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ് ഗവർണറെന്നും രാജീവ് പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനും വി.ഡി സതീശനും നയിക്കുന്നത് കേരള വിരുദ്ധ മുന്നണിയാണെന്നും കാമ്പസുകളെ സംഘ്പരിവാർവത്ക്കരിക്കുന്നതിന് എതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...