മന്ത്രിയുടേത് മന്ത്രിയുടെ പദവിക്ക് ചേർന്ന പരാമർശമല്ല : അജിമോൻ

ആലപ്പുഴ: സജി ചെറിയാന്റെ പരാമർശത്തിനെതിരെ ആക്രമണത്തിനിരയായ ഭിന്നശേഷിക്കാരൻ അജിമോൻ കണ്ടല്ലൂർ…. സിപിഎമ്മുകാർ മർദിച്ചിട്ടില്ലെന്ന മന്ത്രിയുടെ പരാമർശം മന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു… .തന്നെ ആക്രമിക്കുന്നത് എല്ലാവരും കണ്ടതാണ്. മന്ത്രി സജി ചെറിയാൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ അജിമോന്‍ കൂട്ടിച്ചേര്‍ത്തു.
ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാർ ആരുമില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. വാർത്തകൾ പടച്ചുണ്ടാക്കുകയാണ്. ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് ഒരു രക്തസാക്ഷിയെ വേണം, അതിനുള്ള കലാപശ്രമമാണ് നടക്കുന്നതെന്നും സജി ചെറിയാൻ പത്തനംതിട്ടയിൽ പറഞ്ഞിരുന്നു,
‘മാന്യമായും മര്യാദയ്ക്കും നടക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. അറപ്പുളവാക്കുന്ന തെറികളാണ് വിളിക്കുന്നത്. കൂത്തുപറമ്പിൽ അഞ്ചു പേരെ വെടിവെച്ചു കൊന്നത് എന്തിനാണ് ? മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയാണല്ലോ അത് ചെയ്തത്. ഞങ്ങൾ അതൊന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടവർ അത് ചെയ്യും എന്നും അദ്ദേഹം പ്രതികരിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...