ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര റദ്ദാക്കി; നടപടി ഹൂത്തി ആക്രമണ ഭീഷണിയെ തുടർന്ന്

റിയാദ്: ഹൂത്തി ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടൽ വഴിയുള്ള കപ്പൽ യാത്ര റദ്ദാക്കി…ഇതോടെ വൻകിട യാത്ര റദ്ദാക്കിയ കപ്പൽ കമ്പനികളുടെ എണ്ണം അഞ്ചായി. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (-ഇറ്റാലിയൻ-സ്വിസ്) ഒ.ഒ.സി.എൽ (ചൈന), മേഴ്‌സ്‌ക് (ഡാനിഷ്), സി.എം.എ-സി.ജി.എം (ഫ്രാൻസ്), ഹെപക് ലോയ്ഡ് (ജർമനി) തുടങ്ങിയ ഷിപ്പിങ് കമ്പനികളാണ് സർവീസ് നിർത്തിയിരിക്കുന്നത്.
ഹൂത്തികളുടെ ആക്രമണം ഭയന്ന് മേഴ്‌സ്‌ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കുനീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടൽ വഴി സർവീസ് നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. ഒ.ഒ.സി.എൽ ഇസ്രായേലിലേക്ക് ഒരു വഴിയിലൂടെയും സർവീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചു. ബാക്കിയെല്ലാം മറ്റു റൂട്ടുകൾ തേടും.
ചെങ്കടലിൽ ഹൂത്തി ഭീഷണി മുൻനിർത്തി മിക്ക ഷിപ്പിങ് കമ്പനികളും ചരക്കുനീക്കം ഉപേക്ഷിച്ചത് അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും വൻതിരിച്ചടിയായി. കപ്പലുകൾക്കായി സുരക്ഷാ സേന വിപുലപ്പെടുത്തൽ ചർച്ചക്ക് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കണ്‍ ഉടൻ പശ്ചിമേഷ്യയിലെത്തും.
എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ചെങ്കടൽ. അതിൽ യമന്റെയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അൽ മന്ദബ്. 32 കി.മീ വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള കപ്പലുകൾ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയിസ് കനാൽ വഴി ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവർഷം 17,000 കപ്പലുകൾ, അഥവാ ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഇതുവഴി കടന്നുപോകുന്നു.ഈ വഴിയില്ലെങ്കിൽ യൂറോപ്പിലെത്താൻ കപ്പലുകൾക്ക് ആഴ്ചകൾ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം. ക്രിസ്മസ് കാലമടുത്തതോടെ വിപണിയിൽ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകൾ സർവീസ് റദ്ദാക്കുന്നതോടെ യൂറോപ്പിൽ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്‌നറുകളുടെ ഇൻഷുറൻസ് തുകയും വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...

വഖഫ് നിയമഭേദഗതിയിൽ ഹർജികൾ ഇന്ന് പരിഗണിക്കും. സുപ്രീംകോടതി തീരുമാനം നിർണായകം

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഉച്ച തിരിഞ്ഞ് സുപ്രീം...

ചൈന വിളിക്കുന്നു; 85000 വിസകൾ നൽകി. ഇന്ത്യക്കാർക്ക് വിസ ഇളവുകൾ നൽകി ചൈന.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കണക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കി ചൈന....