അടിമാലി: വനപാലകർ നടത്തിയ പരിശോധനയിൽ വീണ്ടും ആനകൊമ്പുകൾ പിടികൂടി. ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ഇതോടെ ഒരു മാസത്തിനിടെ പിടികൂടുന്ന ആനകൊമ്പുകളുടെ എണ്ണം നാലായി.
കഴിഞ്ഞ എട്ടിന് അടിമാലി റെയിഞ്ചിൽ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെൻ്റിൽ താമസിക്കുന്ന പുരുഷോത്തമെൻറ വീട്ടിൽ നിന്നാണ് ആദ്യം ആന കൊമ്പുകൾ പിടികൂടിയത്. ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്ന ഇളംബ്ലാശ്ശേരി ട്രൈബൽ സെറ്റിൽമെൻ്റിൽ ഉണ്ണിയെന്ന് വിളിക്കുന്ന സതീഷിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച മൊഴി പ്രകാരം സതീഷും ബാബു, ബൈജു എന്നിവരും ചേർന്ന് കാട്ടാനയുടെ രണ്ട് കൊമ്പുകൾ ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ച് െവച്ചിട്ടുണ്ട് വെളിപെടുത്തിയിരുന്നു.
തുടർന്ന് നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജെയിംസ്, വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. സുനിൽ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, അബ്‌ദുൽ റസാഖ് , അബ്‌ദുൽ അബ്ദുൾ കരീം,പി.എൻ.ജയൻ, മനുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Read more- 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി നാല് പേർ പിടിയിൽ