കാഞ്ഞങ്ങാട്: അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവനകേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നു എന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഇന്റർനെറ്റ് ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണജനതക്ക് നിസ്സംശയം ആശ്രയിക്കാവുന്ന സ്ഥാപനങ്ങളായി ഇത്തരം കേന്ദ്രങ്ങൾ മാറിത്തീർന്നിരിക്കുകയാണെന്നും ആയതിനാൽ നിസ്വാർഥതയോടെ പ്രവർത്തിക്കാൻ ഈ മേഖലയിലുള്ളവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.