പടന്ന: ഫലസ്തീനിൽനിന്ന് ഉയരുന്നത് രാജ്യം അപഹരിക്കപ്പെട്ട ജനതയുടെ വിലാപമെന്ന് ചരിത്രകാരി ഡോ. പ്രിയ പിലിക്കോട് … പിറന്ന നാട്ടിൽനിന്ന് പുറന്തള്ളപ്പെട്ട ഒരു ജനതയുടെ നിലവിളികളാണ് ഫലസ്തീനിൽനിന്ന് കേൾക്കാൻ കഴിയുന്നത്… സഹോര സാംസ്കാരിക വേദി പടന്ന മൂസഹാജി മുക്കിൽ സംഘടിപ്പിച്ച ചതുർമാസ പ്രഭാഷണ പരിപാടിയിൽ ‘ഫലസ്തീൻ ചരിത്രവും വർത്തമാനവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.ഗസ്സയിൽ കൂട്ടക്കുരുതി നടത്തുമ്പോഴും ലോകം നിസ്സംഗത തുടരുകയാണ്, ഇത് അപലപനീയമാണ്. യു.എൻ ചാപ്റ്റർ അംഗീകരിച്ച എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ യുദ്ധം തുടരുന്നതെന്നും അവർ കുറ്റപ്പെടുത്തി. സഹോര പ്രസിഡൻറ് പി.സി. സുബൈദ അധ്യക്ഷത വഹിച്ചു. ഡോ. പി.സി. അഷ്റഫ് ആമുഖ പ്രഭാഷണം നിർവഹിച്ചു. എം.കെ.സി. അബ്ദുറഹീം, വി.കെ.ടി. ഇസ്മായിൽ, കെ.കെ. അബ്ദുല്ല, പി.പി. അബ്ദുറഹ്മാൻ, കെ.എം. ജലീൽ എന്നിവർ സംസാരിച്ചു. ഹാരിസ് തസ്ലിം സ്വാഗതവും ഹാരിഫ സിദ്ദീഖ് നന്ദിയും പറഞ്ഞു.