കൊവിഡ് വ്യാപനത്തിൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി… ഉച്ചയ്ക്ക് 2.30 നാണ് യോഗം… കേന്ദ ആഗോഗ്യമന്ത്രി നാളെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്… കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്… ഇന്നലെ 115 കോവിഡ് കേസുകൾ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു… ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്.