ഈ ആപ്പിൾ വാച്ച് സീരീസുകൾ ഉടൻ പിൻവലിക്കും

വിപണിയില്‍ നിന്ന് ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ ഉടന്‍ പിന്‍വലിക്കാന്‍ നീക്കം. മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് എസ്പിഒ2 സെന്‍സറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആപ്പിള്‍ വാച്ച് മോഡലുകളുടെ വില്‍പ്പന നിര്‍ത്തി വയ്ക്കാനുള്ള മാസിമോ കോര്‍പ്പിന്റെ ആവശ്യം നേരത്തെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ അംഗീകരിച്ചിരുന്നു. ഈ മാസം 24 വരെ നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഈ മോഡലുകള്‍ ലഭിക്കും.

ആപ്പിളിനായി ബൈഡന്‍ ഭരണകൂടമോ മറ്റെതെങ്കിലും കക്ഷികളോ രംഗത്ത് വന്നില്ലെങ്കില്‍ വാച്ചുകളുടെ വില്‍പനയ്ക്കുള്ള വിലക്ക് 25 മുതല്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോ ബൈഡന് വിലക്ക് വീറ്റോ ചെയ്യാനാകും. നേരത്തെയും ആപ്പിളിന് സഹായകമാകുന്ന ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഐഫോണ്‍ 4, ഐപാഡ് മോഡലുകള്‍ക്ക് മേലുള്ള ഐടിസി വിലക്ക് 2013ല്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വീറ്റോ ചെയ്തിരുന്നു. ഈ മാസം 25 വരെ മാത്രമേ പ്രസിഡന്റിന് വിലക്ക് പരിശോധിക്കാനാകൂ. വിലക്ക് നിലവില്‍ വന്നതിന് ശേഷം പരിശോധന കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് സൂചന.

വിലക്ക് ഫ്ളാഗ്ഷിപ്പ് മോഡലായ സീരീസ് 9, അള്‍ട്ര 2 മോഡലുകളെയാണ് പ്രധാനമായും ബാധിക്കുക. യുഎസില്‍ മാത്രമായിരിക്കും വിലക്കുണ്ടാകുക. മറ്റ് വിപണികളില്‍ തുടര്‍ന്നും വില്‍പനയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...