ഭിന്നശേഷിക്കാരനായ യൂത്ത്കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. അജിമോൻ കണ്ടല്ലൂരിന് മർദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടിയാണ് ജോൺസൺ പരാതി നൽകിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കെതിരെ നേരത്തെ അജിമോൻ രംഗത്ത് വന്നിരുന്നു. വി വസീഫിനും എംഎൽഎ ഗണേഷ് കുമാറിനും എതിരെയായിരുന്നു അജിമോൻ കണ്ടല്ലൂരിൻ്റെ പ്രതികരണം. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നാണ് വസീഫ് പ്രചരിപ്പിക്കുന്നത്. തന്നെ രക്തസാക്ഷിയാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു എന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇരുവരും പ്രതികരിച്ചത് പിണറായി വിജയനെ സന്തോഷിപ്പിക്കാൻ. തനിക്കെതിരായ മർദ്ദനത്തെ ന്യായീകരിച്ച് പൊളിറ്റിക്കൽ ഗ്രാഫ് ഉയർത്താൻ ശ്രമിക്കുന്നുവെന്നും അജിമോൻ പരിഹസിച്ചു.

Read more- നവകേരള സദസിന് നാളെ കൊട്ടിക്കലാശം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...