ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. ഗസ്സയിലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.
അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് അറിയിക്കുന്നു.
ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക നിലനിൽക്കുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
മാനുഷികമായ വെടിനിർത്തൽ ഉടൻ ഗസ്സയിൽ നടപ്പിലാക്കണം. ദീർഘമായ വെടിനിർത്തലാണ് വേണ്ടത്. ഈ സമയത്ത് ഗസ്സ മുനമ്പിലെ തകർന്നുപോയ അടിയന്തരസേവനങ്ങൾ പുനഃസ്ഥാപിക്കണം. ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഗസ്സയിൽ പുനഃസ്ഥാപിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
Read More:- ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ