സലാറിൽ പൃഥ്വിരാജിന്റെ പ്രതിഫലം

പൃഥ്വിരാജ്- പ്രഭാസ് ചിത്രം സലാർ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 270 കോടി ബജറ്റിലെരുങ്ങിയ ചിത്രം ഒറ്റ ദിവസം കൊണ്ട് 175 കോടിയാണ് സമാഹരിച്ചിരിക്കുന്നത്. 95 കോടിയാണ് സലാറിന്റെ ഇന്ത്യയിലെ ഓപ്പണിങ് കളക്ഷൻ.

സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. അന്യഭാഷ പ്രേക്ഷകർ പോലും നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സലാറിൽ വരദരാജ മന്നാർ ആകാൻ പൃഥ്വിരാജ് വാങ്ങിയത് 4 കോടി രൂപയാണത്രേ. തെലുങ്ക് മാധ്യമങ്ങളാണ് പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്താണ് പൃഥ്വിയുടെ വരദരാജ മന്നാർ. ഇവരുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

ശ്രുതി ഹാസനാണ് സലാറിലെ നായിക. എട്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. അതുപോലെ ജഗപതി ബാബുവും സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാല് കോടിയാണ് ജഗപതി ബാബുവിന്റേയും സലാറിലെ പ്രതിഫലമെന്നാണ് വിവരം.

Read more- ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് ‘2018’ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...