കാട്ടുപന്നി ആക്രമണം; ടാക്സി ഡ്രൈവർക്ക് പരിക്ക്

മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ.രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്നു രഞ്ജിത്ത്. ആ സമയം കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതാണ് രഞ്ജിത്ത്.

Read more- എസ്.ഐയെ തെരുവുപട്ടിയെപോലെ തല്ലും; എസ്.എഫ്.ഐ നേതാവിന്‍റെ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...