ജമ്മുകശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഡൽഹി: ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്… സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹ​കരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡ‍ിപി നേതാവ് മെഹബൂബ മുഫ്തിയും വിമ‌ർശിച്ചു..

Read More:- ഹിജാബ് വിലക്ക് പിന്‍വലിക്കുന്നതിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...