‘പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസം’ : വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെ്, ഇത് പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശൻ. നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് ‘ഗുഡ് സർവീസ് എൻട്രി’ നൽകിയ നടപടിയെയും അദ്ദേഹം വിമർശിച്ചു… പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുണ്ടകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി വെയിലത്ത് പുറത്തിറങ്ങരുത്. സ്വന്തം നിഴൽ കണ്ടാൽ പോലും അദ്ദേഹം പേടിയാകും. അത്രയ്ക്ക് ഭീരുവാണ് പിണറായി വിജയൻ എന്നും അദ്ദേഹം പരിഹസിച്ചു.
വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താന്‍ മുഖ്യമന്ത്രി നോക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസെടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഒരു ഉപജാപക സംഘമാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. ഗുഡ് സർവീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി പരസ്പര സഹകരണത്തിലാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രതിന്ധിയില്‍ പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ വരുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷിക്കുന്നതിന് പ്രതിഫലമായി കുഴല്‍പ്പണ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിമോ എന്നാണ് ശ്രമം. ബിജെപിയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യ മുന്നണിയിലേക്ക് സിപിഐഎം പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സ്വതന്ത്ര പലസ്തീനു വേണ്ടിയുള്ള നിലപാടാണ് കോണ്‍ഗ്രസ് പ്രമേയം. അതില്‍ ശശി തരൂരിനും വി.ഡി സതീശനും മറിച്ചൊരു അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More:- ‘രാമൻ എന്റെ ഹൃദയത്തിലുണ്ട്, അത് കാണിക്കാൻ ഒരു പരിപാടി‌ക്കും പോകേണ്ടതില്ല’; കപിൽ സിബൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...