തെൽഅവീവ്: അമേരിക്കയോട് വീണ്ടും സഹായം അഭ്യർഥിച്ച് ഇസ്രായേൽ സേന. ഗസ്സയിലും ഖാൻ യൂനുസിലുമടക്കം വ്യാപക കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് അഭ്യർത്ഥന… അത്യാധുനികവും കൂടുതൽ ആക്രമണ ശേഷിയുമുള്ള അപ്പാച്ചെ ഹെലികോപ്ടറുകളാണ് യു.എസിനോട് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ യെദിനോത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആവശ്യം അമേരിക്ക നിരസിച്ചതായും പത്രം പറയുന്നു.
കഴിഞ്ഞ ആഴ്ച ഇസ്രായേൽ സന്ദർശന വേളയിൽ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യം പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉന്നയിച്ചിരുന്നു. തുടർന്ന് ഈയടുത്ത ദിവസങ്ങളിലും ആവശ്യം ഇസ്രായേൽ ആവർത്തിച്ചു. എന്നാൽ ഇതിനോട് മുഖംതിരിക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനായി ഇസ്രായേൽ സമ്മർദം തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Read More:- ദുബൈയിൽ 762 ബസ് കാത്തിരിപ്പുകേന്ദ്രം കൂടി നിർമിക്കും