കാലത്തെഴുന്നേറ്റ് വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുമെന്ന് എല്ലാവരും കേട്ടിരിക്കും.
എന്നാൽ ഇതുപോലെ ഡിറ്റോക്സ് പാനീയങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുക മാത്രല്ല ശരീരത്തിന് ഊർജം പകരുകയും ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്തുകയും ചെയ്യുന്നു.
ദിവസവും സമയം നോക്കാതെ എപ്പോൾ വേണമെങ്കിലും നമുക്ക് ഡിറ്റോക്സ് ഡ്രിങ്ക് കുടിക്കാം. ഇത് ഗർഭിണികൾക്കും അനുയോജ്യമാണ്.
ശരീരഭാരം കുറയ്ക്കാനും ഇവ സാഹായിക്കുന്നതാണ്
എന്നാൽ രാവിലെ വെറും വയറ്റിൽ അവ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിൽ ഡിറ്റോക്സ് ഡ്രിങ്ക് ഏറ്റവും മികച്ച മാർഗവുമാണ്. കൂടാതെ ശരീര സന്തുലിതാവസ്ഥ നിലനിർത്താൻ ഈ ഡ്രിങ്കുകൾ സഹായിക്കും.
ഇഞ്ചി-നാരങ്ങ വാട്ടർ, ഗ്രീൻ ടീ, കുക്കുംമ്പർ വാട്ടർ, ഓറഞ്ച്-മിന്റ് വാട്ടർ എന്നിവയാണ് സാധാരണ ഡിറ്റോക്സ് ഡ്രിങ്കുകൾ. ഇവ ശരീര സൗന്ദര്യത്തിനും ഉത്തമം ആണ്.
Read more- ഈ പുഷ്പത്തിന് ഗുണങ്ങളേറെ…