കൊല്ലം:സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ… വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വസ്തുവിൽ, മറ്റൊരാൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഒരുമാസത്തിനകം മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ പറഞ്ഞു… വാളകം അസി. എൻജിനീയർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി എ. തങ്കച്ചൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
താൻ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയുടെ മധ്യത്തിൽ സ്ഥാപിച്ച പോസ്റ്റിന്റെ സ്റ്റേ വയർ കിണറിനോട് ചേർന്നാണെന്നും ഇതിന് തന്റെ അറിവോ സമ്മതമോ ഇെല്ലന്നും പരാതിയിൽ പറയുന്നു. അനധികൃതമായി വസ്തുവിന്റെ മുകളിലൂടെ ലൈൻ വലിക്കുന്ന വേറെയും കേസുകളുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ നടപടി അപലപനീയമാണ്. പോസ്റ്റ് പരാതിക്കാരന്റെ വസ്തുവിന്റെ അരികിലേക്ക് മാറ്റിസ്ഥാപിക്കാമെന്ന് എൻജിനീയർ അറിയിച്ചതിൽനിന്ന് പരാതി സത്യമാണെന്ന് മനസ്സിലാക്കുന്നതായി ഉത്തരവിൽ പറയുന്നു.
Read More:- വര്‍ക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീരിച്ചു