യുവതി അറിയാതെ വായ്പ്പയെടുത്തു; ധനകാര്യ സ്ഥാപന മാനേജർ ഉൾപ്പെടെ 2 പ്രതികൾ

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ സാ​ക്ഷി​യാ​ക്കി മ​റ്റൊ​രാ​ൾ​ക്ക് ലോ​ൺ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​രാ​തി. പ​രാ​തി​യി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ രണ്ടു​പേർക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ച്ചി​ക്കാ​നം പൂ​ടം​ങ്ക​ല്ല​ടു​ക്ക​ത്തെ സു​നി​ത​കു​മാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റിവ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി, മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി അരവിന്ദ കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

2018 മേയ് അ​ഞ്ചി​ന് സു​നി​ത​കു​മാ​രി​യെ ഒ​ന്നാം സാ​ക്ഷി​യാ​ക്കി അ​ര​വി​ന്ദ​കു​മാ​റി​ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ വാ​യ്പ അനുവ​ദി​ച്ചി​രു​ന്നു. താ​ൻ അ​റി​യാ​തെയാണ് ഈ ​വാ​യ്പ ന​ട​പ​ടി​യി​ൽ സാ​ക്ഷി​യാ​ക്കി​യ​തെ​ന്നാ​ണ് സു​നി​ത​കു​മാ​രി​യു​ടെ പ​രാ​തി. ധ​ന​കാ​ര്യ​സ്ഥാ​പ​ന മാനേ​ജ​റു​ടെ അ​റി​വോ​ടു​കൂ​ടി വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സു​നി​ത​കു​മാ​രി​ക്ക് ധ​ന​കാ​ര്യ സ്ഥാ​പ​നം നോ​ട്ടീ​സ് അ​യ​ക്കു​ക​യും സ്വ​ത്ത് ജ​പ്തി ചെ​യ്യു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...