സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; കെ.സുധാകരൻ

കണ്ണൂർ: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിനെതിരെ സമസ്ത മുഖപത്രത്തിലെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചാൽ പാർട്ടിയെ അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ഇന്നലെ കോൺഗ്രസിനെതിരായ സമസ്ത മുഖപത്രത്തിലെ വിമർശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാലും തയാറായിരുന്നില്ല. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ കോൺഗ്രസ് ജനറൽ സെക്രട്ടറി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നായിരുന്നു വേണുഗോപാലിന്‍റെ പ്രതികരണം.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ മുഖപ്രസംഗത്തിലൂടെ നടത്തിയത്. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് തന്നെയാണെന്നും ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പറയാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാണിച്ച ആർജവമാണ് സോണിയ ഗാന്ധി അടക്കമുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

Read more-

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അണ്ണാ ഡിഎംകെ വീണ്ടും ബിജെപികൊപ്പം; ഡിഎംകെ യെ ഒന്നിച്ച് നേരിടുമെന്ന് അമിത് ഷാ

അടുത്ത വർഷം അസംബ്ലി തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഐ എ ഡി...

അമേരിക്കൻ പകയ്ക്കു ചൈനയുടെ തിരിച്ചടി: തീരുവ യുദ്ധം അവസാനിക്കുന്നില്ല.

മറ്റു രാജ്യങ്ങൾക്കു ചുങ്കത്തെ ചുമത്തുന്നതിൽ ഇളവ് നൽകിയപോഴും ട്രംപ് ചൈനയ്ക്കു മേൽ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിന്മേൽ മുൻ ചീഫ് സെക്രട്ടറി...

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...