ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ലേറെ സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.വി.എമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ വോട്ടുയന്ത്രങ്ങളുടെ സുതാര്യതയിൽ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ആശങ്കകളാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവെക്കുന്നത്.