സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അറസ്റ്റ് ചെയ്തു

ബാബു രാജീവ് ആറ്റിങ്ങൽ

ആറ്റിങ്കൽ : എൽ.കെ.ജി യിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് സ്വദേശി 88 കാരൻ വാസുദേവൻ ആണ് അറസ്റ്റിലായത്. സഹോദരിമാരായ പെണ്കുട്ടികളെ ഇവരുടെ വീട്ടിൽ വച്ചാണ് ഉപദ്രവിച്ചത്. പെണ്കുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മൂത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇളയ കുട്ടിയെയും ഇയാൾ ഉപദ്രവിക്കുകയും സ്കൂളിൽ വിഷാദത്തിൽ ഇരുന്ന് കുട്ടിയുടെ ടീച്ചർ കാര്യങ്ങൾ തിരക്കിയ ശേഷം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ കൗണ്സിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ വേദന ഉള്ളതായി കുട്ടി കൗണ്സിലിംഗിൽ പറയുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പോലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മേൽ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഒരു കുടുംബത്തിലെ 2 കുട്ടികളെ, ഇയാൾ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അയിരൂർ പൊലീസ് അറിയിച്ചു. 4 വയസ്സും 7 വയസ്സുമുള്ള കുട്ടികളുടെ പ്രായം.

Read more- ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മൊഴിയെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...