അയോധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ചടങ്ങിന് ക്ഷ​ണം ല​ഭി​ച്ച​വ​ര്‍ തീ​രു​മാ​നം പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​വ​ര്‍ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍​ക്കാ​ര്‍​ക്കും ക്ഷ​ണം ല​ഭി​ച്ചി​ട്ടി​ല്ല. ക്ഷ​ണം ല​ഭി​ച്ചാ​ല​ല്ലേ അ​തി​നെ കു​റി​ച്ച് പ​റ​യേ​ണ്ട​തു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യം രാ​ഷ്ട്രീ​യ വ​ല്‍​ക്ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. അ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേരത്തെ, അ­​യോ­​ധ്യ​യി​ലെ രാ­​മ­​ക്ഷേ­​ത്ര പ്ര­​തി­​ഷ്ഠാ​ച്ച­­​ട­​ങ്ങി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ള്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്നാ­​ണ് കേ­​ര­​ള­​ഘ­​ട­​ക­​ത്തി­​ന്‍റെ നി­​ല​പാ​ടെ​ന്നും ഇ​ത് പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ര​ളീ​ധ​ര​നെ ത​ള്ളി പി​ന്നീ​ട് സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത് രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യു​ന്ന ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് പ​ങ്കെ­​ടു­​ക്ക­​രു​ത്. ച­​ട­​ങ്ങി­​ലേ­​ക്കു­​ള്ള ക്ഷ​ണം കോ​ണ്‍​ഗ്ര​സ് പൂ​ര്‍​ണ​മാ​യി നി​രാ​ക­​രി­​ക്ക­​ണ­​മെ­​ന്നായിരുന്നു മുതിർന്ന കോ​ണ്‍​ഗ്ര​സ് നേ­​താ­​വ് വി.​എം.​സു­​ധീ​ര​ന്‍ അഭിപ്രായപ്പെട്ടത്.

അ­​യോ­​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര­​തി­​ഷ്ഠാ­​ച്ച​ട​ങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം തരണമെന്നാണ് കോൺഗ്രസ് പ്രവർത്തകസമിയംഗവും എംപിയുമായ ശശി തരൂർ ആവശ്യപ്പെട്ടത്.

സി­പി­എ­മ്മി­ന്‍റെയും ബി­ജെ­പി­യു­ടെയും പ്ര­ത്യ­യ­ശാ­സ്­ത്ര­മല്ല കോണ്‍­ഗ്ര­സിന്. സി­​പി­​എ­​മ്മി­​ന് മ­​ത­​വി­​ശ്വാ­​സ­​മി​ല്ലാ­​ത്ത­​തി​ല്‍ ഈ ​വി­​ഷ­​യ­​ത്തി​ല്‍ അ­​വ​ര്‍­​ക്ക് വേ­​ഗ­​ത്തി​ല്‍ തീ­​രു­​മാ­​ന­​മെ­​ടു­​ക്കാൻ കഴിയും. എന്നാൽ കോൺഗ്രസിന് തീരുമാനമെടുക്കാൻ സമയം വേണമെന്നും തരൂർ പ്രതികരിച്ചു.

എന്നാൽ അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നെ​തി​രേ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് രംഗത്തെത്തി. കോ​ണ്‍​ഗ്ര​സ് ത​ക​ർ​ന്നോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് അ​വ​രു​ടെ ഈ ​നി​ല​പാ​ടെ​ന്ന് അദ്ദേഹം പ​രി​ഹ​സി​ച്ചു.#ramesh chennithala

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...