ആരും അയോധ്യയിലേക്ക് വരേണ്ട; പകരം വീടുകളിൽ ദീപം തെളിയിക്കണം-മോദി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22ന് ആരും അയോധ്യയിലേക്ക് വരേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പകരം വീടുകളിൽ ദീപം തെളിയിച്ചാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, അവർ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ”ഭക്തരെന്ന നിലയിൽ രാമന് ഒരു പ്രശ്നവും നമ്മൾ ഉണ്ടാക്കി വെക്കരുത്. ജനുവരി 23മുതൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിലേക്ക് വരാം. രാമക്ഷേത്രം എക്കാ​ലത്തേക്കും അവിടെ ഉണ്ടായിരിക്കും.”-മോദി പറഞ്ഞു.

ജനുവരി 22 ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനുവരി 14 മുതൽ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് 8000 പ്രമുഖരെയാണ് ക്ഷണിച്ചിട്ടുള്ളത്. കൂടാതെ സൈറ്റിൽ പ്രവർത്തിക്കുന്ന 15ശതമാനം ആളുകൾക്കും പ്രവേശനം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...