ഗ്രാമീണ സർവീസുകൾക്കായി കുട്ടി ബസുകൾ വാങ്ങും; ഗണേഷ് കുമാർ

തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ‌ർ. കുട്ടി ബസുകളായിരിക്കും ഇതിനായി വാങ്ങുന്നതെന്നും ഗണേഷ് കുമാ‌ർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കുട്ടി ബസുകൾക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറവ് യാത്രക്കാരാണുള്ളത്. ഗ്രാമീണ മേഖലകളിൽ ധാരാളം പുതിയ റോഡുകൾ വന്നിട്ടുണ്ട്. കുട്ടി ബസുകൾ ആരംഭിച്ചാൽ വളരെ പ്രയോജനകരമാവും.

2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാർത്ഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ളാസുകളുള്ള ദിവസങ്ങളിൽ മാത്രം കൺസഷൻ നൽകണം. ഇതിനായി പ്രത്യേക പാസ് നൽകുന്നത് പരിഗണനയിലില്ല’- മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...