വെസ്റ്റ്ബാങ്ക്: ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ യുവതിയുടെ വീഡിയോ പുറത്ത്. ഫ്രഞ്ച് പൗരയും 21കാരിയുമായ മിയ ഷേമിന്റ വിഡിയോയാണ് പുറത്തുവിട്ടത്. ഇസ്രായേലിലെ ഷോഹമില്‍ താമസിക്കുന്ന മിയയെ സദ്റൂത്തില്‍ നിന്നാണ് ബന്ദിയാക്കിയത്. ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തു വിട്ടത്.
ഇവിടെ സുഖമാണെന്നും തനിക്കാവശ്യമായ ചികിത്സകള്‍ മൂന്ന് മണിക്കൂറോളം നീണ്ടു ശസ്ത്രക്രിയ ഉള്‍പെടെ നല്‍കിയെന്നും അവര്‍ വീഡിയോയില്‍ പറയുന്നതായി ട്വീറ്റിലുണ്ട്. എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഹമാസ് ആണ് വീഡിയോ പുറത്തു വിട്ടതെന്നാണ് റിപ്പോര്‍ട്ട്.
200 മുതൽ 250 വരെ ബന്ദികളുണ്ടെന്നാണ് ഹമാസ് വ്യക്താവ് അബു ഉബൈദ അറിയിക്കുന്നത്. വിദേശ ബന്ദികൾ തങ്ങളുടെ അതിഥികളാണ്. സാഹചര്യങ്ങൾ അനുസരിച്ച് അവരെ വിട്ടയക്കും. ഇസ്രായേലിൻറെ കരയാക്രമണത്തെ ഭയക്കുന്നില്ലെന്നും നേരിടാൻ തയാറാണെന്നും വക്താവ് അറിയിച്ചു. 199 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.