ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രസ്സ് അഡ്വൈസറുടെ വസതിയിൽ ഇ.ഡി റെയ്ഡ്

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എതിരെ ഇഡിയുടെ അപ്രതീക്ഷിത നീക്കം. ഹേമന്ത് സോറന്റെ പ്രസ്സ് അഡ്വൈസറുടെ വസതിയിൽ അപ്രതീക്ഷിത്മായി ഇഡി റെയ്ഡ് നടത്തി..പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
12 സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രം​ഗത്തെത്തി. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. ഇ.ഡിക്കയച്ച മറുപടി കത്തിലാണ് അദ്ദേഹം ​ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇ.ഡി ചോദ്യം ചെയ്യലിന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരാകില്ലെന്ന് എഎപി അറിയിച്ചു. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധമാണെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. അവരുടെ ലക്ഷ്യം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുക എന്നതാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്രിവാളിനെ തടയാനാണ് റെയ്ഡി വഴി ഇ.ഡി ശ്രമിക്കുന്നതെന്നും എ എ പി വ്യക്തമാക്കുന്നു.

Read More:- കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റണം; കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...