മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗര റോഡ് വികസനം അധോഗതിയിൽ. കഴിഞ്ഞ ജനുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങാൻ ഒരുങ്ങുന്നതാണ് പുതിയ പ്രശ്നം.
ഒരുവർഷമായിരുന്നു കരാർ കാലാവധി. ഡിസംബറിൽ കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വന്ന കാലതാമസവും വൈദ്യുതി പോസ്റ്റുകളും മറ്റും സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ പൂർണമായി കണ്ടെത്താൻ കഴിയാതിരുന്നതുമാണ് നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചത്.
ഇതിനുപുറമെ, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രശ്നമായി. നിലവിൽ അരമനപ്പടി മുതൽ കച്ചേരിത്താഴം വരെ ഭാഗങ്ങളിൽ കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതും നാലോളം വൈദ്യുതി പോസ്റ്റുകൾ മാറ്റിയതുമല്ലാതെ മറ്റൊരു ജോലിയും നടന്നിട്ടില്ല. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഉന്നതതല സംഘം പരിശോധനകൾ നടത്തുകയും പ്രഖ്യാപനങ്ങൾ നടത്തുന്നതുമല്ലാതെ ഒരു നടപടിയും ഉണ്ടാകാറില്ല.
Read More:- കൊലക്കേസ് പ്രതിയെ പത്ത് വർഷത്തിനുശേഷം പിടികൂടി