യെച്ചൂരിയും ​ഗാന്ധിയും തമ്മിൽ ധാരണയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: എൽ.ഡി.എഫ് – യു.ഡി.എഫ് നേതാക്കൾ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭയിലേക്ക് സി.പി.എം, പാർലമെന്‍റിലേക്ക് കോൺഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തിൽ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും ധാരണയിലെത്തിയതാണെന്നും മുരളീധരൻ ആരോപിച്ചു.
സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എവിടെ വരെയെത്തി എന്നത് എല്ലാവർക്കും അറിയാം. സി.ബി.ഐ വരുമ്പോൾ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തിൽ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബംഗാളിൽ സി.പി.എമ്മിനെ തുടച്ച് നീക്കിയ ബിജെപി, കേരളത്തിലും തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More:- പാൽ ഉൽപാദനത്തിൽ ഇടിവ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...