മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവം ബി.ജെ.പി അനുഭാവി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച ബി.ജെ.പി അനുഭാവി അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ. മന്ത്രി ശബരിമല സന്ദർശനം നടത്തിയ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ ജാതീയമായി അധിക്ഷേപിച്ച് പോസ്റ്റിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഫാൻഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാൾ മന്ത്രിയുടെ ശബരിമല സന്ദർശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്. ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പോസ്റ്റ്. പോസ്റ്റിനുപിന്നാലെ ഡി.വൈ.എഫ്.ഐ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.സി.എസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി കേസെടുത്തിട്ടുള്ളത്.

Read More:- യെച്ചൂരിയും ​ഗാന്ധിയും തമ്മിൽ ധാരണയെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...