മർക്രാമിന്റെ പോരാട്ടത്തിനിടയിൽ ബുംറയുടെ ആറാട്ട്

കേപ്ടൗൺ: മർക്രാമിന്റെ പോരാട്ടത്തിനിടയിൽ ബുംറയുടെ ആറാട്ട്… ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യമൊരുക്കി ദക്ഷിണാഫ്രിക്ക. ഒരുവശത്ത് വിക്കറ്റുകൾ തുടരെത്തുടരെ വീഴുമ്പോഴും ഒറ്റക്കുനിന്ന് പൊരുതി 103 പന്തിൽ 106 റൺസാണ് മർക്രാം അടിച്ചെടുത്തത്. 100 തികക്കും മുമ്പ് ദക്ഷിണാ​ഫ്രിക്കയെ എറിഞ്ഞിടാമെന്ന് സ്വപ്നം കണ്ട ഇന്ത്യക്കെതിരെ ഇതോടെ ദക്ഷിണാഫ്രിക്ക 179 റൺസിലെത്തുകയായിരുന്നു.
സന്ദർശകർക്കായി ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ ആറാട്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ തീതുപ്പിയത് ജസ്പ്രീത് ബുംറയായിരുന്നു. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറ് ബാറ്റർമാരെയാണ് ബുംറ മടക്കിയത്. മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Read More:- ശബരിമലയില്‍ ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ ബി ​ഗണേഷ് കുമാറിന്റെ പുതിയ ഇടപെടൽ; ആംബുലൻസ് നിരക്കിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം...

പിവി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ്

തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാർ. വാഹന...

മുതലപ്പൊഴിയിൽ തുടർച്ചയായ അപകടങ്ങൾ; തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ കാരണം തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്...

NRI ക്വാട്ട തട്ടിപ്പ്; വിമർശനവുമായി സുപ്രീം കോടതി

ഡൽഹി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി....