സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം, നാളെ രാവിലെ സെക്രട്ടറിയേറ്റ് വളയും

നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം നാളെ നടക്കും. രാവിലെ സെക്രട്ടറിയേറ്റ് വളയും. സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴിമതി രാഷ്ട്രീയം വിഷയമാക്കിയാണ് സമരം. എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി: കൊക്കെയ്ൻ കേസിൽ അപ്പീൽ നല്കാൻ സർക്കാർ.

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി...

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....

നടിയുടെ ആരോപണം ഗൗരവതരം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി: പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി...

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം. ഭർതൃവീട്ടിലെ പീഡനമെന്ന് ആരോപണം.

അയർക്കുന്നത്ത് ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി...