പുനഃ സംഘടനയിലൂടെ കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എഐസിസി

ഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പിന് തയാറാകുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ.ഐ.സി.സി. ലക്ഷ്യമിടുന്നത് ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടന. സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നു.

ലോക്സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുന സംഘടനയെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ഏറ്റെടുത്ത ജനറൽ സെക്രട്ടറിമാരുടെ പ്രവർത്തനത്തിലും നേതൃത്വത്തിന് തൃപ്തി പോരാ .

മധ്യപ്രദേശിന്റെ നിയമ സഭാ തെരെഞ്ഞെടുപ്പിനു ആഴ്ചകൾക്ക് മുൻപ് , സംഘടനാ ചുമതലയിൽ മാറ്റം വരുത്തിയത് ദോഷം ചെയ്‌തെന്ന് കണക്കുകൂട്ടൽ . വിദ്യാർത്ഥി സംഘടനയിലും ലോക്സഭാ അംഗം എന്ന നിലയിലും ദേശീയ തലത്തിൽ പ്രവർത്തിച്ചുള്ള പരിഗണയിലാണ് ഹൈബി ഈഡനെ പരിഗണിക്കുന്നത്.

കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടത് കൂടി ഇത്തവണ പേരുയരാൻ കാരണമാണ്. പി റ്റി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന ഒരു കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് പുതിയ ആളെ നിയമിച്ചിട്ടില്ല .

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിൽ ഇല്ലെന്ന പരാതി പരിഹരിക്കാനാണ് റോജി എം ജോൺ നിലനിൽക്കെ തന്നെ ഹൈബി ഈഡനെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.#aicc

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ട- വീണാ ജോർജ്

കോട്ടയം: എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് അറിച്ച് ആരോഗ്യ മന്ത്രി...

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ആതിഷി ഇരുന്നത് മറ്റൊരു കസേരയിൽ

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം...

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം

ഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം...

അൻവറിനെതിരെ വിമർaശനവുമായി പികെ ശ്രീമതി;

കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന...