എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും

ഇടുക്കി : ഗവർണർ ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ച് 9 ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ദിവസം അനുവദിക്കാനാകില്ലെന്ന് ഗവർണർ സംഘാടകരെ അറിയിച്ചു.
രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൽഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.ഇതിനിടെ ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി.
കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. Read More:- എം വിജിന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി, എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...