ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു. അയോധ്യയിലേത് ബിജെപി-ആര്‍എസ്എസ് പരിപാടിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ജനുവരി 22നാണ് അയോദ്ധായിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രതിപക്ഷ പാർട്ടിയിൽ നിന്നും മതിർന്ന നേതാക്കളെ ക്ഷേത്രത്തിൽ നിന്നും നേരിട്ട് ചെന്ന് ക്ഷണിച്ചിരുന്നു. എന്നാൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലിയോ എന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തത വരുത്തിയിരുന്നില്ല.