എഐഡിഎംകെ അധികാര തർക്കത്തിൽ പനീർസെൽവത്തിന് തിരിച്ചടി… പാർട്ടി പാതാകയും ചിഹ്നവും ഉവയോഗിക്കാനാകില്ലെന്ന് ഉത്തരവ് … മദ്രാസ് ഹൈക്കോടതി ഡിവിഷൻബഞ്ചാണ് വിധി ശരിവച്ചത്… സിംഗൾ ബഞ്ച് വിധിക്കെതിരെ ഒപിഎസ് നൽകിയ ഹർജി കോടതി തള്ളി … പാർട്ടിക്കുള്ളിലെ പിന്തുണ കുറഞ്ഞുവന്നതിനെ തുടർന്നാണ് 2022 ജൂലൈയിൽ ഒപിഎസിനെ ഇ പി എസ് പക്ഷം പുറത്താക്കിയത് .. തുടർന്ന് മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി നിയമപോരാട്ടം നടത്തിയെങ്കിലും ഒപിഎസിന് ഒരിടത്തും വിജയിക്കാൻ കഴിഞ്ഞില്ല… ഏറ്റവും ഒടുവിലാണ് പാർട്ടി പതാകയും ചിഹ്നവും കോർഡിനേറ്റർ എന്ന സ്ഥാനവും ഉപയോഗിക്കുന്നതിൽ നിന്ന് ഒ പനീർസെൽവത്തെ വിലക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഇപ്പോൾ ശരിവെച്ചുകൊണ്ട് ഡിവിഷൻ ബഞ്ചിന്റെ തീരുമാനം വന്നത്…
Read More:- യൂത്ത് കോൺഗ്രസ് മാർച്ച്: ഷാഫി പറമ്പിൽ ഒന്നാം പ്രതി