കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസിൽ പി.പി കിരണിനെതിരെ ഒരു കേസ് കൂടി ഇ.ഡി രജിസ്റ്റർ ചെയ്തു.

ഇ.ഡിയുടെ പക്കലുള്ള രേഖകള്‍ കൂടി ലഭ്യമായാലേ അന്വേഷണം അവസാനിപ്പിക്കാനാകൂവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്‍റേത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.ഒരു അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത രേഖകള്‍ മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കേണ്ട ബാധ്യതയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ കോടതി തള്ളിയത്.#karuvannur

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...