രാമക്ഷേത്ര പ്രതിഷ്ഠ; അഖിലേഷ് യാദവ് ക്ഷണം നിരസിച്ചു

ലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസമാണ് അഖിലേഷ് യാദവിന് പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചത്. ഇതിന് പിന്നാലെ മറ്റ് പ്രതിപക്ഷ നേതാക്കളുടെ പാത പിന്തുടർന്ന് ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് അറിയിക്കുകയായിരുന്നു. പ്രതിഷ്ഠക്ക് ശേഷം രാമക്ഷേത്രം സന്ദർശിക്കു​മെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവരെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ഭാഗമായ ആരും ചടങ്ങിനെത്തില്ലെന്നാണ് സൂചന.

ശ്രീരാമജന്മഭൂമി ക്ഷേ​ത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ താൻ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന വിവരം അറിയിച്ചതായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചു. ക്ഷണത്തിന് നന്ദി, പ്രതിഷ്ഠാദിനത്തിന് ശേഷം കുടുംബാംഗങ്ങളോടൊപ്പം അയോധ്യയിലെത്തുമെന്നായിരുന്നു അഖിലേഷ് ചമ്പത് റായിയെ അറിയിച്ചത്.

നേരത്തെ 100 ശതമാനവും സനാതന ധർമ്മത്തിൽ താൻ വിശ്വസിക്കുണ്ടെന്ന പറഞ്ഞ അഖിലേഷ് യാദവ് ക്ഷേത്ര സന്ദർശനം നടത്താൻ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. നിരവധി പേരാണ് രാമക്ഷേത്ര പ്രതിഷ്ഠചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചത്. ശങ്കരാചാര്യൻമാരും ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.#-ayodhya

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...