7-ാം നമ്പറുകാരന്റെ ജയിൽചാട്ടം മുൻകൂട്ടി ആസൂത്രണം ചെയ്തതിന് പിന്നാലെ

കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന്‌ തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ടി.സി. ഹർഷാദ് നടത്തിയത് ദിവസങ്ങൾ നീണ്ടുനിന്ന ആസൂത്രണം. സുഹൃത്തും നാട്ടുകാരനുമായ യുവാവ് കഴിഞ്ഞ ഒൻപതിന് രാവിലെ 10.30-ന് ഹർഷാദിനെ ജയിലിൽ സന്ദർശിച്ചിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. ജയിൽചാടാനുള്ള പദ്ധതി ഇവിടെനിന്നാണ് തയ്യാറാക്കിയതെന്ന് പറയുന്നു.
ഹർഷാദിന് ജയിൽ സന്ദർശകരായി ആരും എത്താറില്ല. ഈ സുഹൃത്ത് മാത്രമാണ് ഇടയ്ക്ക് എത്തുന്നത്. സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യം ജയിലിൽ എത്താറുള്ള സുഹൃത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട്‌ ദിവസമായി ഈ സുഹൃത്ത് നാട്ടിലില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജയിലിലെ ഏഴാം നമ്പർ ബ്ലോക്കിലെ തടവുകാരനായ ഹർഷാദ് രാവിലെ 5.30-ന് ഉണരുന്നു.
ആറോടെ വെൽഫെയർ ഓഫീസിൽ എത്തി. 30 മിനിറ്റ് ജോലികൾ ചെയ്യുന്നു.
6.35-ന് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങുന്നു.ഗാന്ധി പ്രതിമയ്ക്ക് സമീപത്തുള്ള പത്രക്കെട്ട് എടുക്കാനെന്ന വ്യാജേന കുനിയുന്നു.ചുറ്റുപാട് നിരീക്ഷിച്ച ശേഷം പടികളിലൂടെ റോഡിലേക്ക് ഇറങ്ങിയോടുന്നു.പടവുകൾ ഇറങ്ങുന്നതിനിടെ തെന്നിവീഴാൻ പോകുന്നു.
റോഡിലിറങ്ങി ബൈക്കുമായി കാത്തുനിൽക്കുന്ന സുഹൃത്തിന്റെ കൂടെ രക്ഷപ്പെടുന്നു.കണ്ണൂർ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോകുന്നു.
താണയിൽ നിന്ന് ഇടതുഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്ക് ഇറക്കി ഓടിച്ചുപോയി.തടവുകാരൻ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡി.ജി.പി. ജയിൽ ഡി.ഐ.ജി.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡി.ഐ.ജി. ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജയിൽ ജീവനക്കാർ തടവുകാരനോടൊപ്പം അകമ്പടി പോകാത്തതിനുള്ള കാരണം ഉൾപ്പെടെയുള്ള വിശദീകരണമാണ് ജയിൽ ഡി.ജി.പി. തേടിയത്. സുരക്ഷാവീഴ്ചയിൽ ജീവനക്കാർക്കെതിരേ നടപടിക്ക് സാധ്യത….

Read More:- അയോധ്യ രാമക്ഷേത്ര ചടങ്ങ്; തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...