സ്വർണവിലയിൽ നേരിയ ഇടിവ്; വില റെക്കോർഡിൽ നിന്ന് താഴേക്ക്

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് സ്വർണവില ​ഗ്രാമിന് 10 രൂപ കുറഞ്ഞു… ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5805 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,440 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില അഞ്ച് രൂപ കുറഞ്ഞ് 4805 രൂപയാണ്.
ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.
2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം.
2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...