അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അപൂർണം എന്ന് വിമർശിച്ച ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. 22ാം തീയതി നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ യാതൊരു ആചാരലംഘനവും ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ.

നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ ബിജെപി പ്രതിരോധത്തിലായി. മതപണ്ഡിതന്മാർക്ക് മറുപടി നൽകാൻ കഴിയാതിരുന്ന ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.

ശങ്കരാചാര്യന്മാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകി വിവാദങ്ങൾ സൃഷ്ടിക്കേണ്ട എന്നാണ് മുതിർന്ന ബി.ജെ.പി നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും നേരത്തെ പ്രധാനമന്ത്രി നിർദേശം നൽകിയത്. ഈ മാസം 22ന് അയോധ്യക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആചാരലംഘനം ഇല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് അലോക് കുമാർ അവകാശപ്പെടുന്നത്. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുൻപ് ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് മത നിയമങ്ങൾ പറയുന്നത്.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ആചാരലംഘനം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ സംഭവിക്കുന്നില്ലെന്നും ബി.ജെ.പിയെ ന്യായീകരിച്ച് സംഘപരിവാർ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് വെള്ളിത്തിരയിൽ. ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ...

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ‌കൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ...