പ്രാണപ്രതിഷ്ഠാദിനത്തിൽ തായ്‌ലാൻഡിലും ദീപങ്ങൾ തെളിയും, രാമനാമം ജപിക്കും; അയോദ്ധ്യയുമായുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം

ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രധാനമൂർത്തിയായ രാംലല്ലയുടെ (ബാലനായ രാമൻ) കൃഷ്ണശിലാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ജനതയുടെ ഇഷ്ടരാജ്യങ്ങളിലൊന്നായ തായ്‌ലാൻഡുമായി അയോദ്ധ്യക്കുള്ള സാമ്യം സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചാവിഷയമാവുകയാണ്.

ഉത്തർപ്രദേശിലെ അയോദ്ധ്യയ്ക്ക് തായ്‌ലാൻഡിലെ അയുത്തായയുമായുള്ള ബന്ധമാണ് ശ്രദ്ധനേടുന്നത്. അയോദ്ധ്യ എന്ന പേരിൽ നിന്ന് കടംകൊണ്ടാണ് പ്രദേശത്തിന് അയുത്തായ എന്ന നാമം ലഭിച്ചത്. പേരിൽ മാത്രമല്ല, വിശ്വാസത്തിലും ഇരുസ്ഥലങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അയോദ്ധ്യയിൽ നിന്ന് 3500 കിലോമീറ്റർ അകലെയുള്ള അയുത്തായയിലും ശ്രീരാമനെ ആരാധിക്കുന്ന ഭക്തരുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാൻ അയുത്തായയിൽ നിന്നും ഭക്തർ എത്തുന്നുണ്ട്. അയോദ്ധ്യ ക്ഷേത്രഭാരവാഹികൾ അയുത്തായയിൽ നിന്ന് ചടങ്ങിലേക്കായി മണ്ണ് സ്വീകരിച്ചിരുന്നു. കൂടാതെ തായ്‌ലാൻഡിലെ പ്രധാന നദികളായ ചാവോ ഫ്രയ, ലോപ് ബുരി, പാ സാക് എന്നിവിടങ്ങളിൽ നിന്ന് തീർത്ഥജലവും എത്തിച്ചു.

പ്രാണപ്രതിഷ്ഠാദിനത്തിൽ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിനായി അയുത്തായയിലെ ഹിന്ദു ക്ഷേത്രങ്ങളിലും തായ്‌ലാൻഡിലെ മറ്റ് നഗരങ്ങളിലും വലിയ സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് ബാങ്കോക്കിൽ നിന്നുള്ള വിശ്വഹിന്ദു പരിഷത്ത് അംഗം അറിയിച്ചിരിക്കുകയാണ്. എല്ലാ ക്ഷേത്രങ്ങളിലും ദീപം തെളിയിക്കുകയും രാമായണ പാരായണത്തോടൊപ്പം ഭജനകളും നടത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് അംഗം അറിയിച്ചു.

തായ്‌ലാൻഡിന്റെ അയോദ്ധ്യയാണ് അയുത്തായയെന്ന് ശ്രീരാമ ജന്മഭൂമി തീ‌ർത്ഥ ക്ഷേത്ര ട്രസ്റ്റ് ചമ്പത്ത് റായ് പറഞ്ഞു. രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ നിന്നാണ് അയുത്തായ ഉണ്ടായതെന്ന് വേൾഡ് ഹിന്ദു ഫൗണ്ടേഷൻ അദ്ധ്യക്ഷൻ സ്വാമി വിഗ്യാനന്ദ് ചൂണ്ടിക്കാട്ടി. അയുത്തായയുടെ ആദ്യ ഭരണാധികാരിയായ രാമധിബോധിയാണ് നഗരത്തിന് അയുത്തായ എന്ന പേര് നൽകിയത്. പിന്നാലെ ഭരണത്തിലെത്തിയ എല്ലാ ഭരണാധികാരികളും പേര് അംഗീകരിക്കുകയും ചെയ്തു. ബുദ്ധമത മിഷനറിമാർ തെക്കുകിഴക്കൻ ഏഷ്യയിൽ അവതരിപ്പിച്ച രാമായണത്തിന്റെ തായ് പതിപ്പ് ‘രാമകിയൻ’ എന്ന പേരിലുണ്ട്. അയുത്തായ സാമ്രാജ്യത്തിന്റെ കാലത്താണ് ഇത് എഴുതപ്പെട്ടത്. തായ് സംസ്കാരത്തിൽ രാമന്റെ ജീവിതം ചെലുത്തിയ സ്വാധീനമാണ് ഇത് വെളിവാക്കുന്നതെന്ന് സ്വാമി വിഗ്യാനന്ദ് കൂട്ടിച്ചേർത്തു.

ചാവോ ഫ്രയ നദിയുടെ കരയിലായുള്ള സ്ഥലമാണ് അയുത്തായ. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ അയുത്തായയും ഉൾപ്പെടുന്നു. 1350ലാണ് അയുത്തായ സ്ഥാപിതമായത്. ഫ്രാ നഖോൺ സി അയുത്തായ എന്നതാണ് ഔദ്യോഗിക നാമം. ഈ ചരിത്ര നഗരം സയാമീസ് രാജ്യത്തിന്റെ രണ്ടാമത്തെ തലസ്ഥാനമായിരുന്നു.

സയാമീസ് രാജാവായ യു തോങ്ങാണ് അയുത്തായ സ്ഥാപിച്ചത്. അദ്ദേഹം രാമധിബോധി എന്നും എന്നറിയപ്പെട്ടിരുന്നു. 14 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളായിരുന്നു അയുത്തായുടെ പ്രതാപകാലം. അക്കാലത്ത് അയുത്തായ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു. കോസ്‌മോപൊളിറ്റൻ നഗരപ്രദേശങ്ങളിലൊന്നായും ആഗോള നയതന്ത്രത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായും വളർന്നു. എന്നാൽ 1767ലെ ബർമീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ നഗരം ചാമ്പലായി മാറി. ഇന്ന് ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായി നഗരം നിലകൊള്ളുന്നു. ഇക്കാലമത്രയും പുനർനിർമിക്കപ്പെടാത്ത ഈ സ്ഥലം ഇന്നും പുരാതന നഗരത്തിന്റെ ശേഷിപ്പായി തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...