ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകാൻ സാധ്യത ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്

സേലം ഇന്ന് സേലത്ത് നടക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് നേതൃത്വം വഹിക്കുന്നത്.ഉച്ചയ്ക്ക് ശേഷം ആണ് പ്രമേയങ്ങൾ പരിഗണിക്കുന്നത്. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.വൈകിട്ട് ആറിന് ശേഷം സമാപന സമ്മേളനം തുടങ്ങും.ഡിഎംകെയുടെ യുവജന സമ്മേളന റാലിയിൽ അഞ്ച് ലക്ഷം കേഡർമാർ പങ്കെടുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.പരിപാടിക്കായി 1200 സ്വകാര്യ ബസുകൾ സർവീസ് നടത്തും.ദ്രാവിഡ പ്രസ്ഥാനം, കൃഷി, സംസ്‌കാരം, കായികം, ആയോധനകല, സിനിമ തുടങ്ങി തമിഴ് സംസ്‌കാരവും അതിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്ന പ്രദർശനങ്ങൾ വേദിയിലുണ്ടാകും.
ഇതിനിടെ ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻ ഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ചർച്ച ആയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...