സഭയോടും ഭരണഘടനയോടുമുള്ള അവഹേളനം; ഗവർണറുടെ നടപടിയിൽ വിയോജിപ്പ് അറിയിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ല. സംസ്ഥാന സർക്കാർ ഇരുട്ടിലാണ്. ഇത്രയും മോശം നയപ്രഖ്യാപനം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി. സാമ്പത്തിക കാര്യങ്ങളിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.#vd-satheesan

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...