രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിൽ

ബിഹാർ: അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു. അസമിലെ ദുബ്രിയിൽ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ ബക്ഷിർഹട്ട് വഴിയാണ് ബംഗാളിൽ പ്രവേശിച്ചത്. രാഹുൽ ഗാന്ധിക്കും ന്യായ് യാത്രക്കും വൻ വരവേൽപ്പാണ് ബംഗാളിൽ ലഭിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും. ബംഗാൾ പര്യടനം പൂർത്തിയാക്കിയ ശേഷം യാത്ര ബിഹാറിലേക്ക് കടക്കും.

അസമിലൂടെയുള്ള എട്ട് ദിവസത്തെ ന്യായ് യാത്രയുടെ പര്യടനം സംഭവ ബഹുലമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്‍റെ കടുത്ത എതിർപ്പും യാത്രാ തടസങ്ങളും മറികടന്നാണ് രാഹുലും സംഘവും യാത്ര പൂർത്തിയാക്കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനകൾക്കും ബി.ജെ.പി പ്രവർത്തകരുടെ പരസ്യ ആക്രമണങ്ങൾക്കും കടുത്ത ഭാഷയിൽ രാഹുൽ ഗാന്ധി മറുപടി. രാഹുലിന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത ബി.ജെ.പി പ്രവർത്തകരുടെ ഇടയിലേക്ക് രാഹുൽ ഇറങ്ങി ചെന്നത് വലിയ വാർത്തയുമായി.

അസമിലെ 17 ജില്ലകളിലൂടെ കടന്നു പോയ ന്യായ് യാത്ര 833 കിലോമീറ്ററാണ് പര്യടനം നടത്തിയത്. അതിനിടെ അരുണാചൽ പ്രദേശിലും മേഘാലയയിലും ഓരോ ദിവസം വീതവും രാഹുൽ പര്യടനം നടത്തി. അരുണാചലിൽ 55 കിലോമീറ്ററും മേഘാലയയിൽ അഞ്ച് കിലോമീറ്ററുമാണ് പര്യടനം നടത്തിയത്.

തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സാ​മൂ​ഹ്യ നീ​തി​യും വി​ഷ​യ​ങ്ങ​ളാ​ക്കി ജനുവരി 14ന് മണിപ്പൂരിലെ തൗ​ബാ​ൽ ജി​ല്ല​യി​ൽ​ നിന്നും യാത്ര തുടങ്ങിയത്. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്രയുടെ വൻ വിജയത്തിന് പിന്നാലെ രാ​ഹു​ല്‍ ഗാ​ന്ധി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണിത്.

67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.#nyay-yathra

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...