വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും വഴുതിമാറി ജിഎസ്ടി വകുപ്പ്

തിരുവനന്തപുരം: വീണ വിജയൻ്റെ സ്ഥാപനം ജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി ജിഎസ്ടി വകുപ്പ്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ പറയാനാകില്ല എന്നായിരുന്നു വിശദീകരണം . വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളോടായിരുന്നു ജിഎസ്ടി വകുപ്പിന്റെ വിമുഖത. നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടി ഇല്ല.. ഐജിഎസ്ടിയിൽ മാത്യു കുഴൽനാടൻ നൽകിയ പരാതിയുടെ അന്വേഷണവും പാതിയിൽ സ്തംഭിച്ച അവസ്ഥയിലാണ്..
വീണ വിജയന്‍റെ സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍ എംഎല്‍എയുടെ പരാതി. ആഗസ്റ്റിലാണ് മാത്യു കുഴൽനാടന്‍ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഐടി സേവന കമ്പനിയായ എക്സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സാലോജിക് നികുതിയടച്ചതിന്‍റെ രേഖകള്‍ പുറത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ്...

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ...

മുരളീധരൻ ഇന്ന് പാലക്കാട്‌ എത്തും

പാലക്കാട്: കെ മുരളീധരൻ ഇന്ന് പാലക്കാട്‌ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച്...

ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക...