കോട്ടയത്തെ സീറ്റ് തർക്കങ്ങൾക്ക് പരിഹാരം കാണാൻ പി ജെ ജോസഫ്

കോട്ടയം: പാർലിമെന്റ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ പിജെ ജോസഫ് ഇടപെടുന്നു.ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്സഭാംഗമായാൽ ഭാവിയിൽ പാർട്ടി അധ്യക്ഷ പദവിയും ഫ്രാൻസിസ് ജോര്‍ജ് സ്വന്തമാക്കുമോ എന്ന ആശങ്ക മോൻസ് ജോസഫ് അനുകൂലികളുടെ ഇടയിൽ ശക്തമാണ്. പിജെയുടെ പിന്‍ഗാമിയായി സ്വാഭാവികമായും കേരള കോൺഗ്രസിൻറെ ചെയർമാൻ സ്ഥാനം കടുത്തുരുത്തി എംഎൽഎ ആയ മോൻസ് ജോസഫിലേക്ക് എത്തുമെന്നാണ് പാർട്ടിയിൽ ഏറിയ പങ്കും കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോക്സഭാ മത്സരത്തിനായി ഫ്രാൻസിസ് ജോർജിന്‍റെ കോട്ടയത്തേക്കുളള വരവ്. ഫ്രാൻസിസ് കോട്ടയത്ത് നിന്ന് എം പിയായാൽ സംഘടനയ്ക്കുള്ളിലെ മോൻസിൻറെ സ്വാധീനം കുറയാൻ ഇടയാകുമെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ കരുതുന്നു. ഈ കാരണം കൊണ്ടു തന്നെയാണ് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ മോൻസിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോട്ടയം നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നതും..

Read More:- മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്സണൽ സ്റ്റാഫിനേയും ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...