കോട്ടയം: ‘ഓപറേഷൻ ഡി ഹണ്ട്’ ൽ15 പേർ അറസ്റ്റിൽ. ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റിലായത്…ഇവരിൽനിന്ന് കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.15 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മുമ്പ് മയക്കുമരുന്ന് കേസുകളിലും മറ്റും ഉൾപ്പെട്ട 30ഓളം പേരെ കരുതൽ തടങ്കലിലാക്കി. ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും പങ്കെടുത്ത പരിശോധന ശനിയാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 12വരെയാണ് നടന്നത്.