കരുവന്നൂർ ബാങ്ക്: ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് 

തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബന്ധുക്കളുടെയടക്കം പണം മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകും. ജോഷിയുടെ പേരിലുള്ള നിക്ഷേപ തുകയും പലിശയും ചേർത്തുള്ള 28 ലക്ഷം രൂപയുടെ ചെക്കാണ് കരുവന്നൂർ ബാങ്ക് ജോഷിക്ക് നൽകിയത്.

പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ജോഷി ഈ മാസം 30ന് ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ജോഷി കത്തയച്ചിരുന്നു. ഇതിനെ തുടർന്ന് പണം തിരികെ നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എന്നാൽ ബാങ്ക് നടപടികൾ വൈകുകയും ഇതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരുന്ന ജോഷിയുമായി ബാങ്ക് സിഇഒ രാകേഷ് ചർച്ച നടത്തിയതിന് പിന്നാലെയാണ് 28 ലക്ഷം രൂപയുടെചെക്ക് നൽകിയത്. കുടുംബാംഗങ്ങളുടെ അടക്കം പേരിൽ നിക്ഷേപിച്ച ബാക്കി തുക മൂന്ന് മാസത്തിനകം നൽകാനും ധാരണയായി.

രണ്ട് തവണ ട്യൂമറും 21 ശസ്ത്രക്രിയകൾ നേരിടേണ്ടി വന്നയാളാണ് ജോഷി. കുടുംബത്തിൻറെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്ന് ജോഷി കോടതിയെ സമീപിച്ചത്.#karuvannur

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...