തൊ​ഴി​ലാ​ളി​ക​ളെ അ​ക്ര​മി​ച്ച്​ ആ​ഴ​ക്ക​ട​ലി​ൽനിന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ മീ​ൻ ത​ട്ടി​യെ​ടു​ത്തു

മം​ഗ​ളൂ​രു: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ട​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളെ അ​ക്ര​മി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മീ​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഉ​ഡു​പ്പി ജി​ല്ല​യി​ലെ കൗ​പി​ൽ​നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ വച്ചാണ് മത്സ്യം തട്ടിയെടുത്തത്.. ഹ​നു​മ ജ്യോ​തി എ​ന്ന് പേ​രു​ള്ള ബോ​ട്ടി​ൽ എ​ത്തി​യ​വ​രാ​ണ് ത​ന്റെ ബോ​ട്ട് ത​ട​ഞ്ഞ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഉ​ട​മ മം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ പാ​ഷ കൗ​പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 27ന് ​മം​ഗ​ളൂ​രു മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് മീ​ൻ നി​റ​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ​ർ​വ​ത​യ്യ, കൊ​ണ്ട​യ്യ, ര​ഘു​രാ​മ​യ്യ, ശി​വ​രാ​ജ്, ഷീ​നു, എ​ളു​മ​ലൈ, ചി​ന്നോ​ടു, രാ​ജ എ​ന്നി​വ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.20 തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന ഹ​നു​മ ബോ​ട്ടി​ലെ എ​ട്ടോ​ളം പേ​ർ ത​ന്റെ ബോ​ട്ടി​ൽ ഇ​ര​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി​പ്പെ​ട്ട​ത്. പ​ർ​വ​ത​യ്യ, കൊ​ണ്ട​യ്യ, ര​ഘു​രാ​മ​യ്യ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്. 12 പെ​ട്ടി മ​ത്സ്യം അ​ക്ര​മി​ക​ൾ കൊ​ണ്ടു​പോ​യി.നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ത​ട്ടി​പ്പ​റി​ച്ചു. ത​ന്റെ ബോ​ട്ട് അ​വ​രു​ടെ വ​ല കേ​ടു​വ​രു​ത്തി എ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കൗ​പ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...